Thursday, December 22, 2011

എന്റെ (പ്രവാസിയുടെ) സ്വപ്‌നങ്ങള്‍..


അരിച്ചു കയറുന്ന തണുപ്പ്..
മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല.
മുറിയില്‍ കട്ടപിടിച്ച ഇരുട്ട്. കണ്ണുകള്‍ പരതി നോക്കി, ഇരുട്ട് മാത്രം..
കാതോര്‍ത്തപ്പോള്‍ എന്തൊക്കെയോ നേര്‍ത്ത ശബ്ദങ്ങള്‍..
തോന്നലാണോ, അല്ല എന്തൊക്കെയോ കേള്‍ക്കുന്നുണ്ട്.

ആ.. അത് തെക്കിനിയിലെ ഉത്തരത്തിലിരുന്നു ഒരു പല്ലി ചിലച്ചതാവാം. 
പുറത്തെന്തായാലും നല്ല മഞ്ഞു പെയ്യുന്നുണ്ട്, ഉടുക്ക് കൊട്ടുന്ന ശബ്ദം വാഴയിലകളില്‍ നിന്നാണ്.
പാടത്തുനിന്നു തവളകളുടെ സംഘഗാനം കൊഴുക്കുന്നുണ്ട്, കൂടെ ചീവീടുകളുടെ പായാരം പറച്ചിലും.
ഡും.. ഒരു മാങ്ങാ വീണു. കടവാതില്‍ ഞെട്ടി തൊട്ടപ്പോഴേ വീണുപോയിട്ടുണ്ടാവും. നല്ല മാങ്ങയാവും.
കഴുക്കോലിനു മുകളിലൂടെ ഒരു എലി ഓടി പോയി, മനുഷ്യനെ പേടിപ്പിക്കാന്‍..
ദൂരെ നിന്നൊരു തകില്‍നാദം പതിയെ കേള്‍ക്കുന്നുണ്ട്,
കാവിലെ അത്താഴപൂജ
കഴിഞ്ഞിട്ടുണ്ടാവില്ല്യ.
പിന്നെയും എന്തൊക്കെയോ...

കൈ എത്തിച്ചു എസി ഓണ്‍ ചെയ്തു. തണുപ്പ് സാരമില്ല.
ഈ മുരള്‍ച്ച കൂട്ടുവേണം ഉറക്കം വരാന്‍,
നഷ്ട സ്മൃതികളില്‍ നിന്നും പൊള്ളുന്ന സ്വപ്നങ്ങളില്‍ നിന്നും
പുറം തിരിഞ്ഞു കിടന്നു.  ഉറക്കത്തിലേക്കു....

12 comments:

  1. ആഹാ!!!

    ഇങ്ങനെ എല്ലാം തുറന്നിട്ടാണോ, എ.സി. ഉപയോഗിക്കുന്നത്?

    ReplyDelete
  2. അതെ, കേട്ടു ശീലിച്ച ശബ്ദങ്ങള്‍ കൂടെയുണ്ടാകുമ്പോഴാണ് ഉറക്കം നമ്മെ സ്വീകരിക്കുക.

    ReplyDelete
  3. പ്രവാസിയുടെ സ്വപ്നങ്ങൾ ഇങ്ങിനെ തന്നെ :)

    ReplyDelete
  4. നന്ദി അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete
  5. സ്വപ്നങ്ങളുടെ സ്വപ്നം.നന്നായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete