അരുത്,
നീയങ്ങിനെ കാണാതെ പോകരുത് ;
നിന്‍ നേര്‍ക്കു നീളുമാ-
തിളക്കമറ്റ കണ്കളും,
ഒട്ടിയ വയറും,
എല്ലുന്തി ശോഷിച്ചരാ-
കുഞ്ഞു ശരീരവും.
അരുത്,
നീ തിരയരുതവന്റെ കെഞ്ചലില്‍ ;
തുടുത്ത കവിളിന്‍ പ്രസാദവും,
അകത്തളങ്ങളിലോമനിക്കും
കുസൃതിക്കിടാവുതന്‍
കൊഞ്ചലിന്‍ ചന്തവും.
ഏതോ പിഴച്ചൊരാ നിമിഷത്തിന്‍
ബധിര വികാര സൃഷ്ടിയവന്‍,
ഭാരമായ് തോന്നിയ ജനനിയെങ്ങോ
കളഞ്ഞിട്ടു പോയ സുകൃതമവന്‍
നിറമേതുമില്ലാ സ്വപ്‌നങ്ങള്‍
കാണുവോന്‍ , ഒരു പച്ച നോട്ടില്‍ ,
നാണയത്തുട്ടിന്‍ കിലുക്കങ്ങളില്‍ ,
വഴിയിലങ്ങാരോ കളഞ്ഞിട്ടു
പോവുമോരോ കളിപ്പാട്ടത്തുണ്ടിലു-
മായിരം മഴവില്ലു കാണുവോന്‍ .
ദയയാല്‍ , ദീനാനുകമ്പയാല്‍
വിരിയുന്ന ചിരികളില്‍ ; വെറുപ്പാല്‍
കറുക്കുന്ന കരാള മുഖങ്ങളില്‍
ഉപജീവനത്തിന്‍ വിത്തുകള്‍ തേടുവോന്‍.
-- -- --
ഒരുദിനം വരുമൊടുവില-
വനിലെ ബോധം സ്വയമുണരാന്‍ .
അന്നവന്‍ , അസ്ഥി ചൂളുമാ-
നോട്ടങ്ങളെ വെറുക്കും,
കത്തിയെരിയുമാ വയറിനെ മറക്കും,
ചുറ്റിലുമുയരും പരിഹാസ തരംഗങ്ങളില-
വന്റെ രോഷം അഗ്നിയായ് ജ്വലിക്കും.
ഒരു പിച്ചാത്തിപ്പിടിയിലൊ-
രു വടിവാളിന്‍ തുമ്പില-
വന്‍ സ്വയം ജീവിതം തിരയും.
ലഹരി സിരകളില്‍ അഗ്നിയായ്
പടരുമ്പോള്‍ അവനീ-
ലോകത്തെ മുഴുവനായ് ജയിക്കും.
മനുഷ്യത്വമെന്നു നീ പേരിട്ടു
വിളിക്കുമാമഹത്വത്തെ
ഹനിപ്പാനെന്‍ ജന്മം
പോലൊരു പാപം കൂടിയീ
മണ്ണില്‍ പിറവികൊള്ളും.
ഇതെന് വെറും ഭ്രാന്തന്‍
ജല്പനങ്ങളെന്നു ധരിയ്ക്ക നീ...
കാണാതെ പോക നീ നിന്‍
നേര്‍ക്ക് നീളും അസ്ഥിശോഷിച്ചോരാ
കുരുന്നു ജീവനെ..
-- -- --
ധനേഷ്,
ReplyDeleteകവിത വളരെ മികച്ചതാണ്
ഇതു ഭ്രാന്തൻ ജല്പനങ്ങളല്ല.... പേടിപ്പെടുത്തുന്ന സത്യം തന്നെ.
ReplyDeleteകവിത നന്നായി
ശുഭാശംസകൾ......
നന്നായിരിക്കുന്നു കവിത.
ReplyDeleteനല്ല വരികള്‍
ReplyDeleteTouching
ReplyDeleteBest wishes
നന്നായിരിക്കുന്നു രചന
ReplyDeleteനൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍,...
ആശംസകള്‍
ഒരുപാട് സന്തോഷം, നന്ദി !
ReplyDeleteവായനയ്ക്ക്, നല്ല അഭിപ്രായങ്ങള്‍ക്ക്..
@ ajith
@ സൗഗന്ധികം
@ പട്ടേപ്പാടം റാംജി
@ അമൃതംഗമയ
@ നിസാരന്‍ ..
@ rathish babu
@Cv Thankappan
മനുഷ്യത്വമെന്നു പേരിട്ടു
ReplyDeleteNannnayirikkunnu mashe
ReplyDeletemake the poem crisp. and avoid the familier details. avoid spelling mistakes. jalpanangal ect
ReplyDeleteനന്ദി, സുരേഷ് ജി.. എഴുതി തുടങ്ങുകയാണ്. വായിക്കാനും തിരുത്താനും ഇനിയും ഇതിലെ വരണം.
Deleteഒരുപാട് സന്തോഷം, നന്ദി !
ReplyDeleteവായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്..
@ Kalavallabhan
@ അനൂപ് കോതനല്ലൂര്‍
@ ശരത്കാല മഴ
ആദ്യമായാണ് ഈ വഴി കൊള്ളാം നല്ല കവിത !
ReplyDelete