ഇവിടെ എന്‍ തൂലികയുടെ മരണമാണ്..
അവസാന തുള്ളി രക്തവും ഒപ്പി ഞാന്‍ എഴുതി..
എന്റെ പ്രണയം.
ചുമന്ന അക്ഷരങ്ങള്‍ എന്നും നിനക്കിഷ്ടമായിരുന്നു.
അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ..
എഴുതിയ എന്നെ മറന്നു..
അരുണന് അണയും അംബരം നോക്കി
നീ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു..
സാഗരം തഴുകിയെത്തും മാരുതന്‍
നിന്റെ മുടിയിഴകളെ മെല്ലെ ഉലയ്ക്കുന്നതും
നോക്കി ഞാന്‍ മിണ്ടാതിരുന്നു..
ഞാനെഴുതിയിരുന്ന ഓരോ വരികളിലും
ഞാന്‍ മീട്ടിയിരുന്ന ഓരോ തന്ത്രികളിലും
നിറഞ്ഞു നിന്നിരുന്നത് നീ മാത്രമായിരുന്നു..
സ്വപ്നങ്ങളെല്ലാം ഒരുമിച്ചു നെയ്തുവെങ്കിലും
അതിന് നിറങ്ങളെല്ലാം നിന്റെ
കല്പ്പനക്കനുസരിച്ചു മാത്രമായിരുന്നു...
ദിശയറിയാതൊഴുകിയ എന്‍ ജീവിതം
ഈ വനവാസത്തിനെന്നെ ക്ഷണിച്ചു..
വിടപറയും നേരം നീ പറഞ്ഞ വാക്കുകളായിരുന്നു
ജീവിക്കാനുള്ള എന്റെ കരുത്ത്..
കല്ലും മുള്ളും നിറഞ്ഞ ആരണ്യ പാതയില്‍
ഉഴറിയ വേളകളിലെല്ലാം
നിന്നോര്‍മകള്‍ മാത്രമായിരുന്നു കൂട്ട്..
അരികെ ചിലച്ച ഫോണുകളിലെല്ലാം
വെമ്പലോടെ ഞാന്‍ തിരഞ്ഞത്
നിന്നെ മാത്രമായിരുന്നു..
മുറിഞ്ഞ ഫോണ്‍കോളുകളും
ചെറിയ ഇടവേളകളും
നിന്റെ സ്നേഹത്തിനും അകലം സൃഷ്ടിച്ചുവോ..
നിന്നെ വിളിച്ച ഓരോ നിമിഷവും
എന്റെ ഹൃദയം മുറിയുകയായിരുന്നു...
നീയെന്തേ അതറിയാതെ പോയീ..
ഒന്നും പറയാതെ എന്തേ നീ അകന്നു പോയീ..
ഇതെന്റെ അവസാന നാലുവരിയാണ്
ഹൃദയം മുറിഞ്ഞു ഒഴുകി തീര്‍ന്ന
രക്തത്തില്‍ മുക്കി ഞാന്‍ എഴുതുന്നത്
ഇനിയില്ല ഒഴുകാന്‍...എഴുതാനും.
എന്നും ചുമന്ന അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ
ഈ അക്ഷരങ്ങളെ മാത്രം സ്നേഹിക്കാതിരിക്കരുത്..
അവസാന തുള്ളി രക്തവും ഒപ്പി ഞാന്‍ എഴുതി..
എന്റെ പ്രണയം.
ചുമന്ന അക്ഷരങ്ങള്‍ എന്നും നിനക്കിഷ്ടമായിരുന്നു.
അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ..
എഴുതിയ എന്നെ മറന്നു..
അരുണന് അണയും അംബരം നോക്കി
നീ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു..
സാഗരം തഴുകിയെത്തും മാരുതന്‍
നിന്റെ മുടിയിഴകളെ മെല്ലെ ഉലയ്ക്കുന്നതും
നോക്കി ഞാന്‍ മിണ്ടാതിരുന്നു..
ഞാനെഴുതിയിരുന്ന ഓരോ വരികളിലും
ഞാന്‍ മീട്ടിയിരുന്ന ഓരോ തന്ത്രികളിലും
നിറഞ്ഞു നിന്നിരുന്നത് നീ മാത്രമായിരുന്നു..
സ്വപ്നങ്ങളെല്ലാം ഒരുമിച്ചു നെയ്തുവെങ്കിലും
അതിന് നിറങ്ങളെല്ലാം നിന്റെ
കല്പ്പനക്കനുസരിച്ചു മാത്രമായിരുന്നു...
ദിശയറിയാതൊഴുകിയ എന്‍ ജീവിതം
ഈ വനവാസത്തിനെന്നെ ക്ഷണിച്ചു..
വിടപറയും നേരം നീ പറഞ്ഞ വാക്കുകളായിരുന്നു
ജീവിക്കാനുള്ള എന്റെ കരുത്ത്..
കല്ലും മുള്ളും നിറഞ്ഞ ആരണ്യ പാതയില്‍
ഉഴറിയ വേളകളിലെല്ലാം
നിന്നോര്‍മകള്‍ മാത്രമായിരുന്നു കൂട്ട്..
അരികെ ചിലച്ച ഫോണുകളിലെല്ലാം
വെമ്പലോടെ ഞാന്‍ തിരഞ്ഞത്
നിന്നെ മാത്രമായിരുന്നു..
മുറിഞ്ഞ ഫോണ്‍കോളുകളും
ചെറിയ ഇടവേളകളും
നിന്റെ സ്നേഹത്തിനും അകലം സൃഷ്ടിച്ചുവോ..
നിന്നെ വിളിച്ച ഓരോ നിമിഷവും
എന്റെ ഹൃദയം മുറിയുകയായിരുന്നു...
നീയെന്തേ അതറിയാതെ പോയീ..
ഒന്നും പറയാതെ എന്തേ നീ അകന്നു പോയീ..
ഇതെന്റെ അവസാന നാലുവരിയാണ്
ഹൃദയം മുറിഞ്ഞു ഒഴുകി തീര്‍ന്ന
രക്തത്തില്‍ മുക്കി ഞാന്‍ എഴുതുന്നത്
ഇനിയില്ല ഒഴുകാന്‍...എഴുതാനും.
എന്നും ചുമന്ന അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ
ഈ അക്ഷരങ്ങളെ മാത്രം സ്നേഹിക്കാതിരിക്കരുത്..
No comments:
Post a Comment