Monday, July 30, 2012

വസന്തം

നിദ്ര ചിന്തകള്‍ക്ക്
വഴിമാറി നിന്ന രാത്രിയില്‍
പിന്നിട്ട വഴികളിലെവിടെയോ
കളഞ്ഞു പോയ വസന്തം
തേടുകയായിരുന്നു മനസ്സ്.

ഓര്‍ത്തെടുത്ത വസന്തത്തിന് ;

കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;

കുളപ്പടവിലിരുന്നു
കിന്നാരം പറഞ്ഞിരുന്ന
ചുവന്ന ദാവണി തുമ്പിന്റെ
നനുത്ത സുഗന്ധമായിരുന്നു;

അക്ഷരങ്ങള്‍ക്കിടയില്‍
ഒളിച്ചുവെച്ചു കൈമാറിയ
മയില്‍‌പീലി തുണ്ടിന്റെ
തിളക്കമായിരുന്നു.

എന്നും മൌനം
ഘനീഭവിച്ച ശിശിരവും
സ്വപ്നങ്ങളെ എരിച്ച ഗ്രീഷ്മവും
കാലം തെറ്റാതെ
വിരുന്നു വന്നിരുന്നു.

പുതിയൊരു വസന്തത്തിന്
വഴിമാറാന്‍ പഠിപ്പിച്ചു
വര്ഷം നിന്നു പെയ്യുമ്പോള്‍ ;
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !

8 comments:

  1. വളരെ നല്ല കവിത,

    ##ഓര്‍ത്തെടുത്ത വസന്തത്തിന്
    കുറുമ്പുകാട്ടി കുതറിയോടുന്ന
    വെള്ളാരങ്കണ്ണിയുടെ കുസൃതി
    നിറഞ്ഞ മുഖമായിരുന്നു;##

    ഈ വരികൾ ഒരുപാടിഷ്ടമായി.......... missing some one like this... :(

    ReplyDelete
  2. നല്ല വരികളാണു

    ReplyDelete
  3. പുതിയൊരു വസന്തത്തിന്
    വഴിമാറാന്‍ പഠിപ്പിച്ചു
    നിന്നു പെയ്യുന്ന വര്‍ഷത്തോടൊപ്പം
    പോയ വസന്തത്തിന്റെ
    നൊമ്പരം വിട്ടു മാറാത്ത ഞാന്‍
    തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !

    നല്ല കവിത..
    ആശംസകള്‍..

    ReplyDelete
  4. കഥയാണേറെയിഷ്ടം

    ReplyDelete
  5. പുതിയൊരു വസന്തത്തിന്
    വഴിമാറാന്‍ പഠിപ്പിച്ചു

    ReplyDelete
  6. നന്ദി ! സന്തോഷം... വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete
  7. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete