Sunday, January 8, 2012

പേക്കിനാവ്.

പേക്കിനാവുകള്‍
കൂട്ടി
രിക്കുന്ന ഈ രാത്രി വിട്ട് എനിക്കിനിയൊരു പുലരിയില്ല.

ദേഹത്തിനേറ്റ മിന്നല്‍പിണരുകള്‍
പ്രാണനെ നെറുകിലെത്തിച്ചിരിക്കുന്നു. 

ആത്മാവ്‌ കൂടുവിട്ട് പറക്കാന്‍ വെമ്പുന്നു.
അടഞ്ഞാല്‍ 
പിന്നെയീ കണ്ണുകള്‍ തുറക്കയില്ല. 

ചുറ്റിലും കുറുനരികള്‍ ഓരിയിടുന്നു.
പുത്തനിരയെ കിട്ടിയ മോദം.
രുചിച്ചു കൊതിതീര്‍ന്ന
ചുണ്ടിലെ രക്തം നക്കി
തന്റെ ഊഴം
കാത്തിരിക്കയാവര്‍.

ഇരുട്ടിനു ചുവപ്പിന്റെ നിറം.
വഴി തെറ്റി നടന്ന തന്റെ
രക്തത്തിന്റെ നിറമാണത്.

പല്ലിളിച്ച സൌഹൃദം, ആദ്യമറിഞ്ഞ സ്നേഹം.
കൂടെ വിളിച്ച്‌ ഇതായെന്നെ
കൂട്ടര്‍ക്ക് കൂട്ടിക്കൊടുക്കുന്നു. 


നാളെ....
പത്രത്താളുകളി
ലെ ചുവന്ന അക്ഷരങ്ങള്‍ 
എന്റെ നീതിക്കുവേണ്ടി നിലവിളിക്കും.
അമ്മയുടെ കരച്ചിലിന്, അച്ഛന്റെ തേങ്ങലി
ന്  
ക്യാമറകള്‍ വീട്ടില്‍ കാത്തുകിടക്കും.

എരിയുന്ന കരിന്തിരിക്ക്‌ മുന്നില്‍
പുത്തന്‍ 
ര്‍ട്ടിഫിക്കറ്റിലെ ചിത്രം
പറിച്ചു പണിത വലിയ ഛായാചിത്രമായ്‌   
ഞാനിരുന്നു ചിരിക്കും.

3 comments:

  1. എരിയുന്ന കരിന്തിരിക്ക്‌ മുന്നില്‍
    പുത്തന്‍ സെര്‍ട്ടിഫിക്കേറ്റിലെ ചിത്രം
    പറിച്ചു പണിത വലിയ ചായാച്ചിത്രമായ്‌
    ഞാനിരുന്നു ചിരിക്കും.

    അക്ഷരതെറ്റുകള്‍ ഉണ്ടെങ്കിലും ഈ വരികള്‍ ഏറെ ഇഷ്ടമായി.

    ReplyDelete
    Replies
    1. I made corrections. thank you for reading and comment.

      Delete
  2. നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete