മഴത്തുള്ളിയൊഴിയാത്ത
കര്‍ക്കിടകവാവില്‍
പുഴയുടെ കുത്തൊഴുക്കിനരികെ
ഈറനായ് ബലിയിടാനിരുന്നു.
കര്‍ക്കിടകവാവില്‍
പുഴയുടെ കുത്തൊഴുക്കിനരികെ
ഈറനായ് ബലിയിടാനിരുന്നു.
എള്ളും പൂവും ചേര്‍ത്തുരുട്ടിയ
പിണ്ഡം; കീറാന്‍ തുടങ്ങിയ
തൂശനിലയില്‍ വെച്ച് ദര്‍ഭയൂരി
നിവര്‍ന്നു കൈകൊട്ടി.
പിണ്ഡം; കീറാന്‍ തുടങ്ങിയ
തൂശനിലയില്‍ വെച്ച് ദര്‍ഭയൂരി
നിവര്‍ന്നു കൈകൊട്ടി.
എവിടെ കാകന്‍ ?
ആത്മാവിന്‍ വേഷപ്പകര്‍ച്ച !
ശാന്തി നേടാ ആത്മാവ്
കാകനായ് വരികയില്ലെന്നോ ?
ആത്മാവിന്‍ വേഷപ്പകര്‍ച്ച !
ശാന്തി നേടാ ആത്മാവ്
കാകനായ് വരികയില്ലെന്നോ ?
അതോ;
നിദ്രയുടെ യാമങ്ങളിലിനിയും
നിദ്രയുടെ യാമങ്ങളിലിനിയും
കവര്‍ന്നെടുത്ത സൌഭാഗ്യങ്ങളും
തിരഞ്ഞ് വരുമെന്നോ ?
തിരഞ്ഞ് വരുമെന്നോ ?
പ്രമാണിയായ സര്‍ക്കാര്‍
ജോലിക്കാരന്റെ മകനായി
തീരാനുള്ളതല്ല തന്റെ ജന്മം
എന്ന തിരിച്ചറിവ്.
ജോലിക്കാരന്റെ മകനായി
തീരാനുള്ളതല്ല തന്റെ ജന്മം
എന്ന തിരിച്ചറിവ്.
ചെയ്ത പാപം; അച്ഛനെ കൊന്നു.
പക്ഷെ, തനിക്കു ലാഭം
ഉദ്യോഗവും സ്വത്തും.
നഷ്ടം വെറും ഒരച്ഛന് മാത്രം.
പക്ഷെ, തനിക്കു ലാഭം
ഉദ്യോഗവും സ്വത്തും.
നഷ്ടം വെറും ഒരച്ഛന് മാത്രം.
പാപഫലം തീര്‍ക്കാന്‍ ചെയ്ത
തീര്‍ത്ഥാടനമത്രയും വൃഥായെന്നോ ?വീണ്ടും, ഇതാ ആത്മാവിനു
ശാന്തിക്കായ് ഒരുരുള കൂടി.
കാകനെ കാണാഞ്ഞ
പരികര്‍മ്മി അരുളി
ആത്മാവിനെ ധ്യാനിച്ച്
മത്സ്യങ്ങള്‍ക്കു നല്‍കാം.
പരികര്‍മ്മി അരുളി
ആത്മാവിനെ ധ്യാനിച്ച്
മത്സ്യങ്ങള്‍ക്കു നല്‍കാം.
മണലില്‍ കലരുന്ന
അവസാന അരിമണിയും
മത്സ്യങ്ങള്‍ തൊടാനറക്കുന്നത്
കണ്ടില്ലെന്നു നടിച്ച്,
പരികര്‍മ്മിയുടെ അനുഗ്രഹത്തിനു
ദക്ഷിണ വെച്ചു തൊഴുതു.
അവസാന അരിമണിയും
മത്സ്യങ്ങള്‍ തൊടാനറക്കുന്നത്
കണ്ടില്ലെന്നു നടിച്ച്,
പരികര്‍മ്മിയുടെ അനുഗ്രഹത്തിനു
ദക്ഷിണ വെച്ചു തൊഴുതു.
കൊള്ളാം. നന്നായിട്ടുണ്ട്..
ReplyDeletethank you for the comment..
Deleteകുത്തിയൊഴുകുന്നപുഴ ഇന്ന് ഓര്‍മ മാത്രം .കവിത നന്നായിടുണ്ട് .
ReplyDeleteഓർമ്മകളിൽ, ഭാവനയിൽ പുഴ ഇപ്പോഴും കുത്തി ഒഴുകുകയാണ്.
Deletethank you for reading and comment.
കാലപുരിക്കയച്ചവൻ തന്നെ നൽകുന്ന ബലിപിണ്ഡം ഏതു കാകനും തൊടാനറക്കും....നല്ല വരികൾ മാഷേ....
ReplyDeletethanks for the comment.
Deleteനന്നായിരിക്കുന്നു.ആശയത്തോടു മാത്രം എനിക്കല്പ വിയോജിപ്പുണ്ട്.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
thank you ! :)
Delete