Thursday, April 26, 2012

ഒരു തിരക്കഥ.

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കാഴ്ച !

പാട്ടനെല്ല് അളന്നപ്പോള്‍
വിളവ്‌ മുഴുവന്‍ തീര്‍ന്ന
'കുടിയാന്‍' പട്ടിണി മാറ്റാന്‍
ഒരുപറ നെല്ലിനായി
പടിപ്പുരയില്‍ വന്ന്
അപേക്ഷിക്കുന്നു.  
'കാടുകെട്ടി കിടന്നാലും
ഇവനിനി വിത്തിറക്കരുത്'
മട്ടുപ്പാവിലിരുന്ന്‌
ജന്മിയുടെ ഉത്തരവ്. 

ലൈവ് !

വെള്ളയില്‍ കറുത്ത
മഷി കൊണ്ടെഴുതിയ
ബോര്‍ഡ്; 'ഷാപ്പ്‌ ' !
അന്തിക്കള്ള് കുടിക്കാന്‍
കാശില്ലാതെ ഒരു 'കുടിയന്‍'
'ഷാപ്പ്‌ ഉടമ'യുടെ
കാലുപിടിച്ച് കരയുന്നു. 
'കുടിയന് ' പഴയ
'ജന്മി'യുടെ മുഖം.
'ഷാപ്പുടമ'യ്ക്ക്
പഴയ 'കുടിയാന്റെ'യും.

ക്ലൈമാക്സ് !

മുകളില്‍...
കാലതാമസം കൂടാതെ 
വിധി നടപ്പാക്കാന്‍ 
വിധിന്യായം എഴുതി തീര്‍ന്ന
ദൈവത്തിന്റെ നിര്‍ദേശം.


താഴെ...
'ഷാപ്പുടമ' നീട്ടിയ
ഔദാര്യം ആര്‍ത്തിയോടെ
കുടിച്ചിറക്കെ 'കുടിയന്‍'
കണ്ണ് തുറിച്ച്
പിന്നിലേക്ക്‌ മലച്ചു !

9 comments:

  1. ആനുകാലിക സംഭവവികാസങ്ങള്‍.........
    ആശംസകള്‍

    ReplyDelete
  2. Superb poetry... Publish it in some periodicals too..

    ReplyDelete
  3. ധനേഷ്. നന്നായിരിക്കുന്നു

    ReplyDelete
  4. ധനീഷ് "word verification "ചോധികുന്നത് താങ്കളുടെ കമെന്റ്സിന്റെ എണ്ണം കുറയ്ക്കും.അതെങ്ങിനെ പരിഹരിക്കാം എന്നറിയണമെങ്കില്‍ ഇവിടെ വന്നു നോക്കൂ.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ReplyDelete
  5. This comment has been removed by the author.

    ReplyDelete