ഇടനാഴിയിലിരുട്ടില്
സന്ധ്യക്ക് കൊളുത്തിയ
നിലവിളക്ക് കരിന്തിരി
കത്തിയൊടുങ്ങി.
കിടപ്പാടം പണയം വെച്ച്
മകളെ കെട്ടിച്ചയച്ച കഥ
മദ്യലഹരിയില്‍
പുലഭ്യം ചേര്‍ത്ത്
പുലമ്പിയ ആവേശത്തില്‍
ഒറ്റ മകന് കട്ടിലിന് കീഴെ
മുഖമടിച്ചു വീണു.
സീമന്ത രേഖയിലെ
സിന്ദൂരം മാഞ്ഞ സങ്കടം
തോരാത്ത മാതൃഹൃദയം
അടുക്കള വാതില്ക്കല്
വന്നിരുന്ന് തേങ്ങി.
തെക്കേ തൊടിയിലെ
കുഴിമാടത്തില്‍
നിന്നും ഒരാത്മാവ്
ഉറക്കം കിട്ടാതെ
എഴുന്നേറ്റ് നടന്നു.
സന്ധ്യക്ക് കൊളുത്തിയ
നിലവിളക്ക് കരിന്തിരി
കത്തിയൊടുങ്ങി.
കിടപ്പാടം പണയം വെച്ച്
മകളെ കെട്ടിച്ചയച്ച കഥ
മദ്യലഹരിയില്‍
പുലഭ്യം ചേര്‍ത്ത്
പുലമ്പിയ ആവേശത്തില്‍
ഒറ്റ മകന് കട്ടിലിന് കീഴെ
മുഖമടിച്ചു വീണു.
സീമന്ത രേഖയിലെ
സിന്ദൂരം മാഞ്ഞ സങ്കടം
തോരാത്ത മാതൃഹൃദയം
അടുക്കള വാതില്ക്കല്
വന്നിരുന്ന് തേങ്ങി.
തെക്കേ തൊടിയിലെ
കുഴിമാടത്തില്‍
നിന്നും ഒരാത്മാവ്
ഉറക്കം കിട്ടാതെ
എഴുന്നേറ്റ് നടന്നു.
കൊള്ളാം
ReplyDeletethank you
Deleteനല്ല എഴുത്ത് ..ആശംസകള്‍
ReplyDeletethank you
Deleteകരിന്തിരി കത്തുന്ന
ReplyDeleteഎണ്ണ വറ്റിയ വിളക്കുകള്‍!!!
നല്ല രചന
ആശംസകള്‍
നന്ദി....വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്...
ReplyDelete