അറപ്പ് മാറിയ
കൈയിനിന്ന് കരുത്ത് ചോരുന്നു.
മരണം
വിളിപ്പുറത്തുണ്ടെന്ന ഭീതി കൂടുന്നു.
ചെയ്ത പാപങ്ങളില്‍ മനം നൊന്തല്ല.
മനസാക്ഷി ഉത്തരം തിരഞ്ഞിട്ടുമില്ല.
എങ്കിലും...
മാപ്പ് !
നേര്‍പെങ്ങളുടെ
കണ്ണുനീരില്‍
മഴവില്ല് കാട്ടി കൂട്ടരോട്
വിലപേശിയതിന്...
മാപ്പ് !
ചത്തു ചീര്‍ത്ത
കൂടപ്പിറപ്പിന്റെ കുഴിമൂടാന്‍
വാരിയ ഒരു പിടി മണ്ണിനു
കണക്കു പറഞ്ഞതിന്...
മാപ്പ് !
കൂടെക്കിടന്നു കിട്ടിയ
വീര്‍ത്ത വയറുമായി
മുന്നില്‍ വന്ന മുറപ്പെണ്ണിനെ
നാഭിക്കു തൊഴിച്ചെറിഞ്ഞതിന്...
മാപ്പ് !
പെറ്റ വയറിന്റെ
കദന കടലിന്
കടം പറഞ്ഞ്
തിരിഞ്ഞു നടന്നതിന്...
കൈയിനിന്ന് കരുത്ത് ചോരുന്നു.
മരണം
വിളിപ്പുറത്തുണ്ടെന്ന ഭീതി കൂടുന്നു.
ചെയ്ത പാപങ്ങളില്‍ മനം നൊന്തല്ല.
മനസാക്ഷി ഉത്തരം തിരഞ്ഞിട്ടുമില്ല.
എങ്കിലും...
മാപ്പ് !
നേര്‍പെങ്ങളുടെ
കണ്ണുനീരില്‍
മഴവില്ല് കാട്ടി കൂട്ടരോട്
വിലപേശിയതിന്...
മാപ്പ് !
ചത്തു ചീര്‍ത്ത
കൂടപ്പിറപ്പിന്റെ കുഴിമൂടാന്‍
വാരിയ ഒരു പിടി മണ്ണിനു
കണക്കു പറഞ്ഞതിന്...
മാപ്പ് !
കൂടെക്കിടന്നു കിട്ടിയ
വീര്‍ത്ത വയറുമായി
മുന്നില്‍ വന്ന മുറപ്പെണ്ണിനെ
നാഭിക്കു തൊഴിച്ചെറിഞ്ഞതിന്...
മാപ്പ് !
പെറ്റ വയറിന്റെ
കദന കടലിന്
കടം പറഞ്ഞ്
തിരിഞ്ഞു നടന്നതിന്...
അങ്ങ്
സ്വര്‍ഗ്ഗ നരകങ്ങളുടെ
വാതില്‍ക്കല്‍ കണക്കെഴുതും
ചിത്രഗുപ്തന് വീശാന്‍
കയ്യില്‍ കാശ് തികയില്ല
അതുകൊണ്ട് മാത്രം...
മാപ്പ് !
മാപ്പ് !
തീക്ഷ്ണതയുള്ള വരികള്‍
ReplyDeleteനന്നായിരിക്കുന്നു.
ആശംസകള്‍
thank you for the comment.
Deleteഅങ്ങ്
ReplyDeleteസ്വര്‍ഗ്ഗ നരകങ്ങളുടെ
വാതില്‍ക്കല്‍ കണക്കെഴുതും
ചിത്രഗുപ്തന് വീശാന്‍
കയ്യില്‍ കാശ് തികയില്ല
അതുകൊണ്ട് മാത്രം...മാപ്പ് !
nalla varikal..