
ഒരുപാടു പറയാനുണ്ടായിരുന്നു.....
ഒത്തിരി കേള്‍ക്കുവാനും...
അറിയാത്ത ചെയ്തികള്‍..
ദുര് നിമിത്തങ്ങളെപ്പോല് പിന്തുടര്ന്നപ്പോള്.....
നീയും...
അറിയാതെ എന്നില്‍ നിന്നകന്നുവെങ്കിലും...
എനിക്ക് പറയാനുണ്ടായിരുന്നത്
കേള്‍ക്കനെങ്കിലും കഴിയുമായിരുന്നിട്ടും...
അകലാന്‍ മാത്രം ശ്രമിച്ചു.. അകന്നകന്നു നീ പോയി..
ഒന്നു കണ്ണ് തുറന്നിരുന്നുവെങ്കില്‍
നിനക്കെന്നെ കാണാനാകുമായിരുന്നു....
ഒന്നു കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മനസ്സിലാക്കുവാനും...
ഇന്നും നിന്നെ മാത്രം പ്രതീക്ഷിച്ചു
ഈ ജീവിത പന്ഥാവില്‍ മിഴി നാട്ടു ഞാന്‍ തനിച്ചിരിക്കുന്നു...
എത്രകാലമിനിയും...
അറിയാം.... എനിക്ക്.... അവസാനിക്കുമിത്...
എന്റെ അവസാനത്തോടെയെങ്കിലും..