Wednesday, May 30, 2012

കാറ്റിന്റെ ദുഃഖം.

ഇത്തിരി സുഗന്ധം
കടം കൊള്ളാനായ്
പുലരിയില്‍ പൂമരത്തെ
തഴുകി തലോടി
ചുറ്റിക്കറങ്ങിയ കാറ്റ്
സൂര്യന്റെ കൂര്‍ത്ത
നോട്ടത്തില്‍
പേടിച്ച് ഇലത്തുമ്പില്‍
ഇരുന്നുരുകുന്നൊരു 
മഞ്ഞുതുള്ളിയെ കണ്ടു.  

അനുകമ്പ തോന്നി
മഞ്ഞുതുള്ളിയെ
ഇലകള്‍ക്കിടയില്‍
ഒളിപ്പിക്കാനായൊരു 
വിഫലശ്രമം.
ഇലയോട്
യാത്ര പറഞ്ഞ്
മഞ്ഞുതുള്ളി 
കാറ്റിനൊപ്പം ചേര്‍ന്നു.

ആശ്രയം നല്കാന്‍
ത്രാണിയില്ലാത്ത 
കാറ്റ് മണ്ണില്‍
അവളെ ഉപേക്ഷിച്ചു. 

കുറ്റബോധത്താല്‍ കാറ്റ്
വിരിഞ്ഞുനിന്ന പൂവില്‍
നിന്നൊരിതള്‍ നുള്ളി
മണ്ണില്‍ മാഞ്ഞു പോവും
മഞ്ഞുതുള്ളിയ്ക്ക് 
മേല്‍ പുതപ്പിച്ച്
തേങ്ങി കരഞ്ഞു.

7 comments:

  1. കാറ്റിനും കുറ്റബോധം...

    ReplyDelete
  2. ഇലയോട്
    യാത്ര പറഞ്ഞ്
    മഞ്ഞുതുള്ളി
    കാറ്റിനൊപ്പം ചേര്‍ന്നു..Like

    ReplyDelete
  3. വേണ്ടായിരുന്നു...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അബലന്‍ പ്രബലന്‍റെ മുന്നില്‍ നിഷ്പ്രഭന്‍!
    ആശംസകള്‍

    ReplyDelete
  6. നന്ദി.. വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete